ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീണു, ഗുരുതര പരിക്ക്; ബസ് നിര്‍ത്താതെ പോയി

പാലക്കാട് മണ്ണാര്‍ക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. വിദ്യാര്‍ത്ഥി വീണത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് നിന്ന് തെങ്കരയിലേക്ക് സർവീസ് നടത്തുന്ന ‘ശാസ്താ’ ബസിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്.

ചങ്ങലീരി സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും, താൻ വീണത് കണ്ടിട്ടും ബസ് നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകും.

പാലക്കാട് ഇന്ന് മറ്റൊരു വിദ്യാര്‍ത്ഥിക്കും ബസില്‍ നിന്ന് പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ബസിന്റെ വാതിലിനിടയില്‍പ്പെട്ട് വിദ്യാര്‍ത്ഥിയുടെ കൈയൊടിയുകയായിരുന്നു. പാലക്കാട് ബിഇഎം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ബസ് ജീവനക്കാരന്‍ അശ്രദ്ധയോടെ വാതിലടച്ചതാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു.

Latest Stories

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത്! ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി വീണ നായർ

കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച

അനുസരണക്കേട് സമ്മതിക്കില്ല, സഞ്ജു സാംസണ് അച്ചടക്കലംഘനത്തിന്റെ പേരിൽ ശിക്ഷ ; മലയാളി താരത്തിന് വമ്പൻ പണി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സരഫലത്തില്‍ അസ്വസ്ഥനായി കമ്മിന്‍സ്

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ