കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഉളിയക്കോവിലില്‍ സ്വദേശിയായ ഫെബിന്‍ ജോര്‍ജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ പിതാവ് ഗോമസിനും ആക്രമണത്തില്‍ പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.
വൈകുന്നേരം ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. ഗോമസിനെയും ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിലെത്തിയ വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഫാത്തിമ മാതാ കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ് ഫെബിന്‍ ഗോമസ്.
അതേസമയം കൊലപാതകത്തിന് ശേഷം അക്രമി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഇതേ കാറിലെത്തിയ ആളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രാക്കിലെ മൃതദേഹം ഫെബിന്റെ കൊലയാളിയുടേതാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന്‍ ജോലി നോക്കിയിരുന്നു.