കോവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികൾക്ക് സ്കൂളില്‍ പോകാന്‍ സാധിക്കാതെ ഇത് രണ്ടാമത്തെ അധ്യയന വർഷമാണ്. കോവിഡ് വ്യാപനവും അടച്ചുപ്പൂട്ടലും മുതിർന്നവർക്കെന്നപോലെ കുട്ടികൾക്കും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ കുട്ടികൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി നമ്മൾ പലപ്പോഴും ഗൗരവമായി എടുക്കാറില്ല. അതിന്റെ കൂടെ ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളുമെല്ലാം കുട്ടികൾക്ക് അമിതഭാരമായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ പഠിക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാൽ ഓണ്‍ലൈന്‍ ക്ലാസും ഹോംവർക്കും കാരണം പഠനം തന്നെ വെറുത്തുപോയെന്ന് ഉള്ളിൽ തട്ടി പറയുകയാണ് ഒരു ബാലന്‍. വിദ്യാർത്ഥികളുടെ കഷ്ടപ്പാട് തുറന്നുപറഞ്ഞ ബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
വിദ്യാർത്ഥിയുടെ വാക്കുകൾ:
“ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ… പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ… ടീച്ചർമാരേ ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്… ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്… എനിക്ക് വെറുത്തു ടീച്ചര്‍മാരേ… സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ… ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്… ങ്ങളിതിതെന്തിനാണ്… ഇപ്പഴും ഞാൻ ഇന്നലത്തെ ഇത് എഴുതുകയാണ്… നോക്കി ഇങ്ങള്. ഇങ്ങളെത്തിനാണ് ഇങ്ങനെ ഇടാൻ നിക്കുന്നത്. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല… ടീച്ചറേ എനിക്ക് വെറുത്ത്.. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ… ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേ.
ഒന്നുമില്ലെങ്കിലും ഈ റൂമിലാ ഞങ്ങള് ജീവിക്കുന്നെ. ഇവിടെയല്ലട്ടോ, എന്‍റെ വീട് വയനാട്ടിലാണെ. അച്ഛന്‍റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും ഇട്ട് തരാം. എന്റെ അമ്മാച്ചൻറേം അമ്മാമ്മേടേം ഒക്കെ അടുത്തുന്ന്.
ങ്ങളിങ്ങനെ ഇടല്ലേ, എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ… ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചെണ്ണം ഇടുമ്പോ ഒന്നാലോചിച്ചു നോക്കീ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ ഇനി അങ്ങനെ ഒന്നും ഇടല്ലേ, കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ… മാപ്പ് മാപ്പേ മാപ്പ്…”
https://www.instagram.com/tv/CQ2rdEegqmb/?utm_source=ig_embed&ig_rid=5afefa92-8f62-4a0e-977d-88d238a43c01