സതീശൻ തന്നെ അവഹേളിക്കുന്നു എന്ന് സുധാകരൻ, പിണക്കത്തിൽ പ്രതിപക്ഷ നേതാവും; ദീപാദാസ് മുൻഷിക്ക് മുന്നിൽ ഇരുവരുടെയും പരാതികൾ

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കത്തിൽ എഐസിസിക്ക് മുന്നിൽ പരസ്പരം പഴിചാരി സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതൽ തനിക്ക് ഒരു വിലയും തരാത്ത സമീപനമാണ് സതീശന്റേത് എന്നാണ് സുധാകരന്റെ പ്രധാന പരാതി എങ്കിൽ മിഷൻ 25 അട്ടിമറിക്കുന്ന പ്രവർത്തനങ്ങളാണ് കെപിസിസി എടുക്കുന്ന എന്നാണ് സതീശൻ പറയുന്ന പ്രധാന പരാതി. ദീപാദാസ് മുൻഷിക്ക് മുന്നിലാണ് ഇരുവരും തങ്ങളുടെ ബുദ്ധിമുട്ടുകൾ പറഞ്ഞത്.

മിഷൻ 25 ൻറെ ചുമതല ലഭിച്ചതോടെ ഡിസിസികൾക്ക് അയച്ച സർക്കുലറിൻറെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറൽ സെക്രട്ടരിമാരിൽ നിന്ന് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ സംഘടനക്ക് നിരക്കാത്ത പ്രവർത്തിയാണ് സന്തേശം ചെയ്യുന്നത് എന്ന വിമർശനം സുധാകരൻ ഉന്നയിച്ചത്.

ഇനി കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ ഇടപെടുന്ന സമയം വരെ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല താൻ വഹിക്കില്ല എന്നാണ് സതീശൻ പറഞ്ഞിരിക്കുന്നത്. സംഘടനയിൽ പ്രതിപക്ഷ നേതാവിനെതിരെ ഉണ്ടായ ചേരിതിരിവ് വാർത്ത മാധ്യമങ്ങളെ അറിയിച്ചവർക്ക് എതിരെയും നടപടി ഉണ്ടാകും എന്നാണ് കെസി വേണുഗോപാൽ പറഞ്ഞിരിക്കുന്നത്.

നേതാക്കൾ ഐക്യത്തോടെ പോകണം എന്നാണ് ചെന്നിത്തല ഈ വിഷയത്തിലെ തന്റെ പ്രതികരണമായിപറഞ്ഞത്.