സുധാകരനെ കടന്നാക്രമിച്ച് മുതിര്‍ന്ന നേതാക്കള്‍, എതിര്‍പ്പ് വകവെയ്ക്കാതെ എ.ഐ.സി.സി; ഡി.സി.സി അദ്ധ്യക്ഷ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കാന്‍ ചുരുക്ക പട്ടിക നല്‍കിയതിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കളുടെ പരസ്യയുദ്ധം. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് മുന്നോടിയായ വേണ്ടവിധം കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പ്രതികരണം. മുന്‍ അദ്ധ്യക്ഷന്മാരെ കൂടിയാലോചനകളില്‍ നിന്ന് തഴഞ്ഞെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങളിക്കാര്യം അറിഞ്ഞതെന്നുമായിരുന്നു വി എം സുധീരന്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനെതിരെ ദേശീയ നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു. അതിനിടെ എതിര്‍പ്പുകള്‍ സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. ഇതേ നിലപാട് തന്നെയാണ് ദേശീയ നേതൃത്വം കൈക്കൊണ്ടത്. പരാതികള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അദ്ധ്യക്ഷന്മാരെ നിയമിക്കാനായി എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നിലധികം പേരുകളാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ സ്ത്രീകളുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് മുന്‍എംഎല്‍എ കെ എസ് ശബരീനാഥിനെയും, ജി എസ് ബാബുവിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് തൊടിയൂര്‍ രാമചന്ദ്രന്‍, എംഎം നസീര്‍ എന്നിവരെയും, പത്തനംതിട്ടയില്‍ സതീഷ് കൊച്ചു പറമ്പില്‍, ഇടുക്കി എസ് അശോകന്‍, കോട്ടയത്ത് യുജിന്‍ തോമസ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

എറണാകുളത്ത് മുഹമ്മദ് ഷിയാസും, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തും, കാസര്‍ഗോഡ് ഖാദര്‍മാങ്ങാടുമാകും ഡിസിസി അദ്ധ്യക്ഷന്മാരാകുക. തൃശൂര്‍ ടി വി ചന്ദ്രമോഹനെയാണ് പരിഗണിക്കുന്നത്. പാലക്കാട് എ വി ഗോപിനാഥിനെയും വി ടി ബല്‍റാമിനെയുമാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തക പിന്തുണയുള്ള വി ടി ബല്‍റാമിനാണ് സാദ്ധ്യത. കോഴിക്കോട് പ്രവീണ്‍കുമാര്‍,കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, വയനാട് കെ കെ അബ്രഹാം, കെ.എല്‍ പൗലോസ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഉടന്‍ നടന്നാല്‍ ഒരാഴ്ചയ്ക്കകം തന്നെ പുതിയ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഉടക്കി നില്‍ക്കുന്ന നേതാക്കന്മാരെ ചര്‍ച്ചകളിലൂടെ ഒപ്പം നിര്‍ത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്.

Latest Stories

235 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 500 നീളമുള്ള ഫിഷറി ബെര്‍ത്ത്; വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതി

മൊത്തത്തില്‍ കൈവിട്ടു, റിലീസിന് പിന്നാലെ 'എമ്പുരാന്‍' വ്യാജപതിപ്പ് പുറത്ത്; പ്രചരിക്കുന്നത് ടെലഗ്രാമിലും പൈറസി സൈറ്റുകളിലും

ലീഗ് കോട്ടയില്‍ നിന്ന് വരുന്നത് നാലാം തവണ; കുറച്ച് ഉശിര് കൂടുമെന്ന് എഎന്‍ ഷംസീറിന് കെടി ജലീലിന്റെ മറുപടി

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ടിട്ട് യുവാവ് കുടുങ്ങി; മൂത്രം പോലും ഒഴിക്കാനാവാതെ രണ്ടു ദിവസം; ആശുപത്രിക്കാരും കൈവിട്ടു; ഒടുവില്‍ കേരള ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുമാറ്റി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് സുപ്രീംകോടതി

സുഡാൻ: ആർ‌എസ്‌എഫിനെ മധ്യ ഖാർത്തൂമിൽ നിന്ന് പുറത്താക്കി, വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ബിജെപി കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ച് പിണറായി വിജയന്‍ തുടര്‍ഭരണം നേടി; അറുപതിലധികം സീറ്റുകളില്‍ വോട്ടുമറിഞ്ഞു; നിയമസഭ തോല്‍വിയെക്കുറിച്ച് കെ സുധാകരന്‍

2019 ലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ കേസ്; കുറ്റപത്രം സമർപ്പിച്ചതിനെ ചോദ്യം ചെയ്ത ഷർജീൽ ഇമാമിന്റെ ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ദക്ഷിണാഫ്രിക്കയിലെ യുഎസ് അംബാസഡറായി ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകനെ നിയമിച്ച് ട്രംപ്