ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്.

കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായി ആണെന്ന വിവരം പുറത്ത് വന്നു. ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചടവ് മുടങ്ങിയപ്പോൾ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു എന്നാണ് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു പറയുന്നത്.

മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. ഷൈനി വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി.

Latest Stories

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ

കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല; രാജ്യദ്രോഹിയുടെ പേര് പട്ടിക്കൂടിന് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എംഎൽഎ ചുമതലയേറ്റു

'കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല'; പ്രധാനമന്ത്രിയടക്കമുള്ളവർ ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

IPL 2025: കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അവന്റെ ഒരു കുറിപ്പും എഴുത്തും; മനുഷ്യനെ വിഷമിപ്പിക്കാൻ; വൈറലായി ശ്രേയസ് അയ്യരുടെ പ്രതികരണം

'പരിക്കുപോലും വകവെച്ചില്ല, ആറുമാസംകൊണ്ട് കുറച്ചത് 15 കിലോ'; കിടിലം ട്രാൻസ്ഫർമേഷനുമായി രജിഷ വിജയൻ, കൈയ്യടിച്ച് സോഷ്യൽമീഡിയ

CSK 2025: ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, അവനെ തൂക്കിയെടുത്ത് പുറത്തുകളഞ്ഞാൽ ചെന്നൈ ജയിക്കാൻ തുടങ്ങും: ക്രിസ് ശ്രീകാന്ത്

'മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ലേ, അഹങ്കാരി... എന്താ പൊള്ളിയോ നിനക്ക്?; ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ