'സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണം വിശ്വാസ സംരക്ഷണം'; യു.ഡി.എഫിന് വേണ്ടി വോട്ട് പിടിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

സാമുദായിക സ്വാധീനം ഉപയോഗിച്ച് എന്‍.എസ്.എസ് യുഡിഎഫിന്‌ വേണ്ടി വോട്ടു പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്‌.  ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങള്‍ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിനെതിരെ ഫലപ്രഖ്യാപനത്തിന് ശേഷം വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ പ്രതികരണം.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക്‌ അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറാൻ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരായി നില കൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ചു.

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്.

ശരിദൂരം ആയിരുന്നെങ്കിലും പ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നു. അതനുസരിച്ച് എന്‍എസ്എസ് താലൂക്ക് യൂണിയനുകളുമായി ബന്ധപ്പെട്ടവര്‍ അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തനം നടത്തിയത്. ഇത് ഏറ്റെടുത്താണ് കാര്യമറിയാതെ എന്‍എസ്എസ്സിനെതിരെ പ്രചാരണം നടത്തിയത്. എന്‍എസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സുകുമാന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍