പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് കേസ് റദ്ദാക്കാൻ സുമിത് ഗോയലിന്റെ ഹർജി

പാലാരിവട്ടം മേൽപാലം നിർമാണം അഴിമതി ആരോപണത്തിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ഗോയൽ.

പൊതു സേവകർ ആരോപണ വിധേയരായ കേസുകളിൽ മുൻകൂർ അനുവാദം വാങ്ങാതെ വിജിലൻസ് അന്വേഷണം പാടില്ലെന്ന നിയമഭേദഗതി പാലിക്കാതെയാണു കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ ആരോപിച്ചു. 9നു ഹർജി ഹൈക്കോടതി പരിഗണിക്കും.

മേൽപാലം നിർമാണത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ മന്ത്രി ജി. സുധാകരൻ വിജിലൻസ് അന്വേഷണത്തിനു നിർദേശിച്ചു. തുടർന്നു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ, സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങാതെയാണു കേസു റജിസ്റ്റർ ചെയ്തതെന്നാണ് ഹർജിക്കാരന്റെ ആരോപണം.

അഴിമതി നിരോധന നിയമത്തിലെ വകുപ്പു പ്രകാരമല്ല കേസെടുത്തത്. മേൽപാലം നിർമാണക്കരാർ ഇപ്പോഴും നിലവിലുണ്ട്. നിർമാണം വേഗം പൂർത്തിയാക്കാൻ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നിർദേശിച്ചതനുസരിച്ചു പണി നേരത്തേ പൂർത്തിയാക്കിയപ്പോൾ വേണ്ടത്ര ടാറിങ് നടത്താൻ കഴിഞ്ഞില്ല. ഇതല്ലാതെ മേൽപാലത്തിനു ബലക്ഷയം ഇല്ലെന്നാണ് ഹർജിക്കാരന്റെ നിലപാട്. ബലക്ഷയം ഉറപ്പാക്കാനുള്ള ഭാര പരിശോധന സർക്കാർ നടത്തിയിട്ടില്ല.  ബലക്ഷയം സംബന്ധിച്ചു പഠനം നടത്തിയ മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിലും ദുരൂഹതയുണ്ട്.

നിർമാണത്തിൽ ചതിയോ വഞ്ചനയോ ഇല്ല. മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതു സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ഗോയലിന്റെ ഹർജിയിൽ പറയുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന 4 പ്രതികളുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി 9നു വിധിപറയാൻ മാറ്റിയിട്ടുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി