വേനല്‍മഴയിലെ കൃഷിനാശം: ദുരിതത്തിലായി കര്‍ഷകര്‍, ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്ത്

വേന്‍മഴയിലെ കൃഷിനാശം മൂലം ദുരിതത്തിലായി കര്‍ഷകര്‍. ഭൂരിഭാഗം കര്‍ഷകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്തായതിനാല്‍ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. വിളനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വാഗ്ദാനത്തില്‍ അവ്യക്തത തുടരുകയാണ്.

ആലപ്പുഴയില്‍ മാത്രം 165 കോടിയോളം രൂപയുടെ കൃഷിനാശമാണ് വേനല്‍മഴയില്‍ ഉണ്ടായത്. 8000 ഹെക്ടറിലെ നെല്‍കഷി നശിച്ചതോടെ 130 കോടിയുടെ നഷ്ടമുണ്ടായി. പുഞ്ചകൃഷി ചെയ്ത കര്‍ഷകരുടെ എണ്ണ 43,000ത്തിന് മുകളിലാണ്. മടവീഴ്ച മൂലം ആറുകോടി രൂപയോളം കൃഷിനാശമുണ്ടായ സി ബ്ലോക്ക് പാടശേഖത്തിലെ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പുറത്താണ്.

ഏക്കറിന് അരലക്ഷത്തോളം ചെലവ് വരുന്ന കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ഹെക്ടറിന് 13,500 രൂപ ലഭിക്കുന്നതും കിട്ടാന്‍ മാസങ്ങളെടുക്കും. പ്രധാനമന്ത്രി ഫസല്‍ഭീമ യോജന പദ്ധതി പ്രകാരം ഹെക്ടറിന് 80,000 രൂപ ഇന്‍ഷുറന്‍സ് കിട്ടും. എന്നാല്‍ ഇത് കണക്കാക്കുന്ന മാനദണ്ഡം അശാസ്ത്രീയമാണ്.

Read more

കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയേയും, പാലക്കാടിനേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മറ്റ് ജില്ലകളില്‍ നെല്‍കൃഷിയോ മരച്ചീനിയോ, വാഴ കൃഷിയോ നശിച്ചാല്‍ കേന്ദ്ര ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ല. നെല്ലിന് വ്യക്തിഗത ഇന്‍ഷുറന്‍സില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കുന്നത് മൂവായിരത്തോളം കര്‍ഷകര്‍ മാത്രമാണ്.