സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ തുടരുകയാണ്.മഴയ്ക്ക് ഒപ്പം പെടുന്നനെയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതാണ്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 30 -40 കി.മി. വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകരമായതിനാൽ പൊതു ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
അതേസമയം വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, ആലപ്പുഴ, കോട്ടയം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്നലെ ഏറ്റവും ഉയർന്ന ചൂട് ( 39.2°c) പാലക്കാട് രേഖപ്പെടുത്തി ( 2.8°c കൂടുതൽ) കോട്ടയം ( 38°c) സാധാരണയെക്കാൾ 4.1കൂടുതൽ.കണ്ണൂർ ( 37.3) ആലപ്പുഴ (37.2) 3.5 °c കൂടുതൽ. കോഴിക്കോട് ( 37.), 2.5 °c കൂടുതൽ