വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം; 'പരാമര്‍ശം തിരുത്തപ്പെടണം'

ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/sunil.elayidom/posts/1903698203075115

വിജയരാഘവന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജു. ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങള്‍ക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു. ആരോഗ്യപരമായ സംവാദത്തിന് സിപിഎം തയ്യാറാണെന്നും എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന വൈകാരികമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജു ന്യായീകരിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

Latest Stories

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ