സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു; വിവാദം

കാലടി ശങ്കര സര്‍വകലാശാലയിലെ അധ്യാപകനും പ്രസിദ്ധ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തിന് ചെന്നൈ ഐഐടി അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആയ കേരള കലാസമിതിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. “കല, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍” എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്താനിരുന്നത്. ചടങ്ങ് നടത്താന്‍ അനുവദിച്ച ഹാളിന്റെ അനുമതി അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍, അനുമതി നിഷേധിക്കാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമാക്കിയില്ല.

ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തേ തന്നെ വിദ്യാര്‍ത്ഥികള്‍ ഡീന്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വേദി അനുവദിക്കുകയും ചെയ്തു. പ്രഭാഷണത്തിനായി സുനില്‍ പി ഇളയിടം ഐഐടിയില്‍ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു