പ്രമുഖനല്ലാത്ത ശ്രീജിത്തിനോടൊപ്പം അണിചേര്‍ന്ന് സിനിമാലോകവും

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി സിനിമാ ലോകം. നിവിന്‍പോളി, ജൂഡ് ആന്റണി, ഹണി റോസ് എന്നിവരാണ് ഫേസ്ബുക്കിലൂടെ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

നിവിന്‍പോളിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.” നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/NivinPauly/photos/a.565188150217465.1073741827.408473859222229/1500647546671516/?type=3&theater

ജൂഡ് ആന്റണി ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇര എന്ന വാക്ക് എല്ലാ ഇരകള്‍ക്കും ബാധകമാണ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച അനിയന് വേണ്ടി 700 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് വേണ്ടി അന്തി ചര്‍ച്ചകള്‍ ചെയ്തില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. ഒറ്റ പരാതിയില്‍ അറസ്റ്റ് വേണമെന്നില്ല. നല്ല വണ്ണം അന്വേഷിച്ചിട്ട് മതി. അവന് നീതി ലഭിക്കണം.

https://www.facebook.com/judeanthanyjoseph/posts/10156175555205799

ഹണിറോസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് ശ്രീജിത്ത്. ഒരു സബ് ഇന്‍സ്‌പെസ്‌ക്ടറുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രേമിച്ച കുറ്റത്തിന് നമ്മുടെ പോലീസ് ഇദ്ദേഹത്തിന്റെ അനുജനെ ലോക്കപ്പിലിട്ട് പട്ടിയെപ്പോലെ തല്ലിക്കൊന്നു. ആ കസ്റ്റഡി മരണം അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ച് വച്ച് ലോക്കപ്പില്‍ വിഷം കഴിച്ച് ആത്മഹത്യയാക്കി തീര്‍ത്തു. സ്വന്തം അനുജന്റെ മരണത്തിന് കാരണമായ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാന്‍, നീതി ലഭിക്കുവാന്‍ കഴിഞ്ഞ 761ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ്. എല്ലും തോലുമായി രോഗാതുരനായി അവശതയുടെ പിടിയിലമര്‍ന്ന ഈ സഹോദരനെ അധികാര വര്‍ഗ്ഗവും മാധ്യമങ്ങളും കണ്ടില്ല, കാരണം അവന്‍ പ്രമുഖനല്ലല്ലോ. ദേശീയ യുവജന ദിനം കൊണ്ടാടുമ്പോള്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും ഉത്തരവാദികളാണ്.
പ്രതികരിക്കൂ. പ്രതിഷേധിക്കൂ…

https://www.facebook.com/IamDhwani/photos/a.920114881336942.1073741831.641814412500325/2039781189370300/?type=3&theater

Read more

https://www.facebook.com/actressanusithara/photos/a.644272065629405.1073741829.547570341966245/1639292549460680/?type=3&theater