'തട്ടിപ്പ് വീരന്‍ പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണം': സന്ദീപ് വാര്യര്‍

സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടത്തിയ പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എങ്ങനെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എത്രയോ കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സീനിയര്‍ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണ്. എത്രയോ കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സീനിയര്‍ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്നാണ് സന്ദീപ് വാര്യർ ചോദിച്ചത്. ഇതിന്റെ ഉത്തരം കെ സുരേന്ദ്രൻ പറയണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അദ്ദേഹത്തെ സന്ദർശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയാണ്. എത്രയോ കാലം പാർട്ടി പ്രവർത്തനം നടത്തിയ സീനിയർ നേതാക്കൾക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചു? തട്ടിപ്പ് വീരൻ പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്നു സുരേന്ദ്രൻ വ്യക്തമാക്കണം.

Read more