Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സനലിന്റെ കുടുംബത്തിന് നല്‍കിയ വാക്ക് സുരേഷ് ഗോപി പാലിച്ചു; വീടിന്റെ ജപ്തി ഒഴിവാക്കുന്നതിനുള്ള പണം സമരപന്തലിലെത്തി കൈമാറി

, 3:30 pm

നെയ്യാറ്റിന്‍കരയില്‍ പൊലീസ് തള്ളിയിട്ട് കൊന്ന സനലിന്റെ കുടുംബത്തിന് സുരേഷ് ഗോപി എംപി സഹായം കൈമാറി. മൂന്ന് ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്. വീട് പണയം വച്ച് വനിതാ വികസന കോര്‍പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. സനലിന്റെ ഭാര്യ വിജിയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ എത്തിയാണ് തുക കൈമാറിയത്. വനിത വികസന കോര്‍പപ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വായ്പാ തിരിച്ചടവിന് വിജിക്ക് ഇളവുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വിജിക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം പി ആവശ്യപ്പെട്ടു.

സനിലിന്റെ കുടുംബം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സനലിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.

Advertisement