ഗുരുവായൂരിൽ കോ-ലീ-ബിയോ? യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന് സുരേഷ് ഗോപി

ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന് എം.പിയും തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി. തലശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ എൻ ഷംസീർ ഒരു കാരണവശാലും ജയിക്കരുതെന്നും ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

ഗുരുവായൂരിലും തലശ്ശേരിയിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികൾ ഇല്ലാത്ത പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. വോട്ട് നോട്ടക്ക് നൽകണം അല്ലെങ്കിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത്‌ രഹസ്യമായിരുന്നില്ലെന്നും മുതിർന്ന ബിജെപി നേതാവും എൽ.എ.യുമായ ഒ.രാജഗോപാൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ ഇത്തരമൊരു ധാരണ ഇല്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. എന്നാൽ കോലീബി സഖ്യത്തെ പാടെ നിരാകരിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ