പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല; പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ്‌ഗോപി

പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് നടനും എംപിയുമായ സുരേഷ്‌ഗോപി. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലായിരുന്നുവെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അവിടെ പോയതെന്ന് പറഞ്ഞ സുരേഷ്‌ഗോപി പൂരം കലക്കലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം. പൂരം കലക്കല്‍ വിവാദം സിപിഎമ്മിന് ബൂമറാംഗായി മാറുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല. കെ സുരേന്ദ്രന്‍ പറയുന്നതുപോലെ താന്‍ പൂരപ്പറമ്പില്‍ എത്തിയത് ആംബുലന്‍സില്‍ അല്ലെന്നും സുരേഷ്‌ഗോപി ആവര്‍ത്തിച്ചു.

Read more

പൂരം കലക്കല്‍ വിഷയത്തില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിവേദനം മാത്രമാണെന്നും സുരേഷ്‌ഗോപി ആരോപിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും നടന്‍ ചോദിച്ചു.