'സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം, കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്'; കെയുഡബ്ല്യുജെ

മാധ്യമങ്ങളെ പുഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ). കേന്ദ്രമന്ത്രിയായിട്ടും പക്വതയാർജിക്കാനൊ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാനാ കഴിയാത്തത് അദ്ദേഹത്തിൻ്റെ പൊതുബോധമില്ലായ്‌മയാണ് വ്യക്തമാക്കുന്നത്. ഇനിയും തരം താഴരുതെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

കൈരളി ടിവിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്. മാധ്യമങ്ങളെ പുഛിക്കൽ, മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണി സ്വരത്തിൽ ആക്രോശിക്കൽ, അവരെ വിരട്ടാൻ ശ്രമിക്കൽ, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കൽ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാൻ തയ്യാറാകണം.

ഇത്തരം സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയ്യാറാകണം. മാധ്യമ ഉടമ കൂടിയായ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ മന്ത്രിയെ ഇക്കാര്യത്തിൽ തിരുത്താൻ തയ്യാറാകണമെന്ന് യൂണിയൻ പ്രസിഡന്റ്റ് കെപി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താകുറിപ്പ്

സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം

തിരുവനന്തപുരം: മാധ്യമങ്ങളെ പുഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാൻ മുതിരില്ല. ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂ.

സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷത്തിൻ്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകർച്ച നടത്തുകയാണ്. മാധ്യമങ്ങളെ പുഛിക്കൽ, മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണി സ്വരത്തിൽ ആക്രോശിക്കൽ, അവരെ വിരട്ടാൻ ശ്രമിക്കൽ, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കൽ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാൻ അദ്ദേഹം തയ്യാറാകണം.

കേന്ദ്രമന്ത്രിയായിട്ടും പക്വതയാർജിക്കാനൊ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാനാ കഴിയാത്തത് അദ്ദേഹത്തിൻ്റെ പൊതുബോധമില്ലായ്‌മയാണ് വ്യക്തമാക്കുന്നത്. നിങ്ങളാരാ ആരോടാണ് ചോദിക്കുന്നത് ബീ കെയർഫുൾ. സൗകര്യമില്ല പറയാൻ… ഇങ്ങനെയായിരുന്നു ഇന്ന് മന്ത്രിയുടെ കലി പലതവണ ഇത്തരം ചെയ്‌തികൾക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം മുന്നറിയിപ്പ് നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തെങ്കിലും അതൊന്നും മാനിക്കാൻ സുരേഷ് ഗോപി തയ്യാറല്ല എന്നാണ് ഇന്ന് എറണാകുളത്തെ പ്രകടനം വ്യക്തമാക്കുന്നത്. കൈരളി ടിവിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്. ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്.

ഇത്തരം സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയ്യാറാകണം. മാധ്യമ ഉടമ കൂടിയായ ബിജെപി യുടെ പുതിയ സംസ്ഥാന അധ്യക്ഷൻ മന്ത്രിയെ ഇക്കാര്യത്തിൽ തിരുത്താൻ തയ്യാറാകണമെന്ന് യൂണിയൻ പ്രസിഡന്റ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Latest Stories

കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല..; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്

സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്ഥാനിൽ പ്രളയ സാധ്യത

IPL 2025: 'ഞങ്ങൾക്ക് ഭയമാകുന്നു, ബോംബുകൾ വരുന്നു'; മാച്ചിനിടയിലുള്ള ചിയര്‍ഗേളിന്റെ വീഡിയോ വൈറൽ

ഉറിയിലെ പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടത് 45കാരി നർഗീസ്, മറ്റൊരു സ്ത്രീക്ക് പരിക്ക്

സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു; അതിർത്തി മേഖലകളിലെ മലയാളികളുടെ വിവരങ്ങൾ ലഭ്യമാകും

പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് പാകിസ്ഥാൻ: ഇന്ത്യയ്ക്ക് പിന്നാലെ ആക്രമണവുമായി ബിഎൽഎ, രാജ്യവ്യാപക പ്രക്ഷോഭവുമായി ഇമ്രാൻ അനുകൂലികൾ, അഫ്ഗാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റം

'ഇങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..'; സംഗീതനിശ റദ്ദാക്കി വേടന്‍

IND VS PAK: ഇനി ഇല്ല പാകിസ്ഥാൻ, ആദരാഞ്ജലികൾ നേർന്ന് ഇതിഹാസ ക്രിക്കറ്റ് അമ്പയർ

ജമ്മുവിലേക്ക് റോഡ് മാര്‍ഗം പോകുന്നുവെന്ന് മുഖ്യമന്ത്രി; വാഹനത്തിന് മുന്നില്‍ ദേശീയ പതാക; റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങളും; ജനങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ഒമര്‍ അബ്ദുള്ള

'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ