സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ തകര്‍ന്നേക്കും; പണം വാങ്ങിയുള്ള ഉദ്ഘാടനവും നടക്കില്ല; പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി കേന്ദ്രമന്ത്രി

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ തകര്‍ന്നേക്കും. സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി വ്യക്തമാക്കുന്നു. മനോരമ ഓണ്‍ലൈനില്‍ ആണ് ആചാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിലുള്ളവര്‍ക്ക് പെരുമാറ്റച്ചട്ട പ്രകാരം മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല. അവധി എടുത്തുപോലും സിനിമ അഭിനയം ഉള്‍പ്പെടെയുള്ള മറ്റ് ജോലികള്‍ ചെയ്യാന്‍ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രി സ്ഥാനം മുഴുവന്‍ സമയ ജോലിയാണെന്നും ആചാരി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആദ്യ വാരം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് സുരേഷ്‌ഗോപി നിയമക്കുരുക്കിലായത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ്‌ഗോപി കേന്ദ്ര സഹമന്ത്രിയായതിന് ശേഷവും ഉദ്ഘാടനങ്ങള്‍ നടത്തുമെന്നും എന്നാല്‍ മന്ത്രിയായല്ല നടനായാണ് വരികയെന്നും പ്രതിഫലം വാങ്ങുമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ്‌ഗോപിയ്ക്ക് ഇത്തരത്തില്‍ മന്ത്രിപദത്തിലിരിക്കെ പ്രതിഫലം വാങ്ങി ഉദ്ഘാടനം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ആചാരി വ്യക്തമാക്കി.

എന്നാല്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് പ്രധാനമന്ത്രിയ്ക്കാണെന്നും ആചാരി അറിയിച്ചു. മന്ത്രിയ്ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കി മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടാല്‍ അത് മന്ത്രി സ്ഥാനത്തെ ബാധിക്കുമെന്നും ആതാരി അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ