കോഴിക്കോട് ആവിക്കല്‍ മലിനജന പ്ലാന്റിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. മണ്ണ് പരിശോധനയടക്കമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ജനവാസമേഖലയായ ആവിക്കല്‍തോടില്‍ മലിന ജല സംസ്കരണകേന്ദ്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
Read more
പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്നാട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ കോര്പ്പറേഷന് അധികൃതര്‍ തയാറാവുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവന് എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളുകയും ചെയ്തിരുന്നു. സമരസമിതി ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.