ഹൈറേഞ്ചിലെ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

ഇടുക്കിയിൽ അവധിക്കകച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർകാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് പിടിയിലായത്. ഇയാൾ നാലുമാസമായി ഒളിവിലായിരുന്നു. കർഷകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങുകയായിരുന്നു പ്രതി.

അടിമാലി എസ്.ഐ ജിബിൻ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിൽ നിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെ മുഹമ്മദ് നസീറിനെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ കുതറിമാറാൻ ശ്രമിച്ച ഇയാളെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ. ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് മുഹമ്മദ് നസീർ തട്ടിപ്പ് നടത്തിയത്.

2023 ഒക്ടോബറിൽ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ച് തുടങ്ങിയ മുഹമ്മദ് നസീർ ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽ നിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞഞ കർഷകരെ വിശ്വസിപ്പിച്ചു. മുഹമ്മദ് നസീർ ആദ്യ രണ്ടുമാസം കൂടുതൽ തുകയും കർഷകർക്ക് നൽകി.

ഇവിടെ നിന്നാണ് തട്ടിക്ക ആരംഭിക്കുന്നത്. മുഹമ്മദ് നസീറിനെ വിശ്വസിച്ച കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു കൊടുത്തു. ഏലയ്ക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈരസീതുമായി എത്തിയാൽ പണം നൽകാമെന്ന് മുഹമ്മദ് നസീർ വാഗ്ദാനം നൽകി.

ജൂലായിലാണ് മുഹമ്മദ് നസീർ കർഷകരിൽ നിന്നും അവസാനമായി ഏലയ്ക്ക എടുത്തത്. തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. പിന്നാലെ കർഷകർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1400-ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികളാണ് മുഹമ്മദ് നസീറിനെതിരെ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളത്തൂവൽ സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതിയുണ്ട്.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി