പാലക്കാട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

ലഹരി മരുന്ന് കേസില്‍ പിടിയിലായ പ്രതി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പാലക്കാട്ടെ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കഴിഞ്ഞ ദിവസം വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടില്‍ പാലക്കാട് എക്‌സൈസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ഷോജോയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു.

ഇതേ തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഷോജോ ജോണിനെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും മാറ്റി. 25 ലക്ഷം രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലാണ് പ്രതിയില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്. പ്രതി ചില്ലറ വില്‍പ്പനയ്ക്കായി വിശാഖപട്ടണത്ത് നിന്ന് ലഹരി മരുന്ന് എത്തിച്ചതായാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

ടിപ്പര്‍ ഡ്രൈവറാണ് മരിച്ച ഷോജോ ജോണ്‍. ഇയാള്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ വാദം. ക്രൈംബ്രാഞ്ച് ദൃശ്യങ്ങള്‍ പരിശോധിക്കും. ഷോജോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ