മന്ത്രിയുടെ റൂട്ട് മാറ്റിയ പൊലീസുകാർക്ക് സസ്പെന്ഷൻ, പൊലീസ് സേനയിൽ എതിർപ്പ്

യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടർന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നെയ്യാറ്റിൻകരയിൽനിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിനിടെ റൂട്ടിൽ മാറ്റം വന്നു എന്നതാണ് സസ്പെന്ഷന് നൽകിയതിന്റെ കാരണമായി പറയുന്നത്. മന്ത്രിക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടായെന്ന് സസ്പെന്ഷൻ ഉത്തരവിൽ പറയുന്നു.

ഗ്രേഡ് എസ് ഐ സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജം‌ക്‌ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. അകമ്പടി വാഹനം മറ്റൊരു റൂട്ടിലൂടെയാണ് ദേശിയ പാതയിൽ എത്തിയത്.

മുൻനിശ്ചയിച്ച പ്ലാനിൽ മാറ്റം വന്നതിനാൽ തന്നെ അതൃപ്തി തോന്നിയ മന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് സസ്പെന്ഷന് നൽകിയത്. പൊലീസ് അസോസിയേഷനിൽ നിന്ന് നല്ല എതിർപ്പ് ഉയരുന്നുണ്ട്,

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ