ജാതി വിവേചനം നേരിട്ടെന്ന മന്ത്രി രാധാകൃഷ്ണന്റെ പരാതിയിൽ പൂജാരിയെ പിരിച്ചുവിടണമെന്ന് സ്വാമി സച്ചിദാനന്ദ

ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയില്‍ പ്രതികരണവുമായി ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തില്‍ ശിവഗിരിയില്‍ നടന്ന പരിപാടിയിലാണ് സച്ചിദാനന്ദയുടെ പരാമര്‍ശം ഉണ്ടായത്.

ഇതിങ്ങനെ തുടരുന്നത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരക്കാരോട് മൃദു സമീപനം സ്വീകരിക്കുന്നത് കൊണ്ടാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതി വിവേചനങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണം. പിരിച്ചു വിടാനുള്ള നടപടി വേഗത്തിലാക്കണം. അനുഭവം ഉണ്ടായ അന്ന് തന്നെ മന്ത്രി പ്രതിഷേധം രേഖപ്പെടുത്തണമായിരുന്നുവെന്നും സച്ചിദാന്ദ പറഞ്ഞു.

അതേസമയം, കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ സംഭവത്തില്‍ രാധാകൃഷ്ണനെ പിന്തുണച്ചെത്തിയിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടത്.

പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടായ സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്നാണ് കെ പി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഇന്ന് അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം. വിഷയത്തില്‍ സര്‍ക്കാരിനും സി പി എമ്മിനും ആത്മാര്‍ഥതയുണ്ടാകണം. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളില്‍ നിന്നും പുറത്താന്‍ നടപടിയെടുക്കണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യോഗക്ഷേമ സഭയുടെ നിലപാട്. മന്ത്രിയുടെ ശ്രമം വാര്‍ത്ത സൃഷ്ടിക്കാനാണെന്നും തെറ്റായ സന്ദേശം നല്‍കുന്നതാണെന്നുമാണ് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ പക്ഷം. ക്ഷേത്ര പുരോഹിതന്മാര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തതെന്നുമാണ് ഭട്ടതിരിപ്പാട് ചൂണ്ടികാട്ടിയത്.

Latest Stories

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

ഒ.ടി.ടി റൈറ്റ്‌സിനായി പ്ലാറ്റ്‌ഫോമുകള്‍ മത്സരത്തില്‍; 'കണ്ണപ്പ' റിലീസ് വൈകും? പ്രതികരിച്ച് നായകന്‍

'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സ്റ്റേ

അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടിയ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവ്..; രഞ്ജിനിയെ കുറിച്ച് രാജ് കലേഷ്

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി 9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ നൽകുന്ന ശമ്പളം എത്ര?

മുനമ്പം ജനതയെ ചതിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ചു; ക്രൈസ്തവ സമൂഹത്തെ ചതിച്ചു; ജുഡീഷ്യല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍