'കുലസ്ത്രീകള്‍ പുറത്തിറങ്ങരുത്, സ്വന്തം മതക്കാര്‍ രക്ഷിച്ചാല്‍ മതിയെന്ന് ബോര്‍ഡ് വെയ്ക്കുക'; 'ഫോനി'യെ പ്രതിരോധിക്കാന്‍ മുന്നറിയിപ്പുമായി സന്ദീപാനന്ദ ഗിരി

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ “ഫോനി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഫോനി കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക സ്ഥിതിയുമായി താരതമ്യപ്പെടുത്തി പരിഹാസ രൂപത്തില്‍ വിശദീകരിച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. “ശ്രദ്ധിക്കുക. ഫോനി ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക്. തിങ്കളാഴ്ച്ച മുതല്‍ യെല്ലൊ അലര്‍ട്ട് എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കുക” എന്ന് തുടങ്ങിയാണ് സന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക. മതഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക. മരിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ആചാരലംഘനങ്ങള്‍ നടത്താതിരിക്കുക, കുലസ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക എന്നൊക്കെയാണ് പരിഹാസ രൂപത്തില്‍ അദ്ദേഹം പറയുന്നത്.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശ്രദ്ധിക്കുക. “ഫാനി” ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്
എല്ലാപേരും മുന്നറിയിപ്പുകള്‍ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.
2- രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്,
കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും “കുല”സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

https://www.facebook.com/swamisandeepanandagiri/posts/2914796535212161?__xts__[0]=68.ARAkTkoKjv6ouVeBrfBzD5Uzzh1lld9ppE3irOXTtS6vM4daWEYq3honXNiqqzq86vYRpk4DfwQ3t-WKeutbRuQ-wxfdLlP2AiTs5Vw1b5ubZeNkz979jyqAXDD65XXSRMGMvcCXBygT31XrWV6F5LODU-Be11bVtH6xleL-KgDoCgIX00IjXnZx3xb_PiCqbWqR12bGcbFP2-hZ23Ax-AKdGjKiRAIg36i5nigB6cDo-GA4V5GSsmULhatwLp1sjV7iCQeRLjgliy1SFXluJ3pk6bpmCmJY_ZQk4Z2P6ICU_Yk9JFYbdj9V7r0z1ITrazxIPAaavkiVRbrbb8e2yQ&__tn__=-R

Latest Stories

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ