ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പി കൗണ്‍സിലറിന് എതിരെ പരാതി

കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ അന്‍പതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

കോടതി വിധിയെ തുടര്‍ന്ന് 2022 ജൂണ്‍ 22നാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന പത്മകുമാരി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട് 30ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കപ്പെടണമെന്നാണ് ചട്ടം. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്തത് അന്‍പതാം ദിവസമാണ്.

ഇതറിഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയെന്നാണ് കോണ്‍ഗ്രസ് പരാതി.

തിരഞ്ഞടുക്കപ്പെട്ടയാള്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പെ കൗണ്‍സില്‍ യോഗത്തിലടക്കം പങ്കെടുക്കുകയും, പൂര്‍ണ ആനൂകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍