'ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നു'; കൊച്ചിയില്‍ നാളെ മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍; ഓണ്‍ലൈന്‍ ഭക്ഷണവിതരണം തടസപ്പെടും

സ്വിഗ്ഗി ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നുവെന്ന് ജീവനക്കാര്‍. കൊച്ചിയില്‍ നാളെ മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചു. മിനിമം വേതന നിരക്ക് ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വീണ്ടും സ്വിഗ്ഗി നിരസിച്ചതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും ജീവനക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ല. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

വേതനത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് മുന്‍പ് തിരുവനന്തപുരം സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. കുറഞ്ഞ വേതനം 2 കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടര്‍ന്ന് 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം.

പിന്നീട് അഡീഷണല്‍ ലേബര്‍ കമ്മീഷന്‍ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ കൊച്ചിയിലെ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. സ്വിഗ്ഗി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നാളെ മുതല്‍ കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ട്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം