'കിലോമീറ്ററിന് മൂന്നുരൂപ പോലും ലഭിക്കുന്നില്ല' ; എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ആരോപിച്ചാണ് സമരം. ലേബര്‍ കമ്മീഷണര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും. സ്വിഗ്ഗി കമ്പനിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് വിതരണക്കാര്‍ സമരം പ്രഖ്യാപിച്ചത്.

വിതരണത്തിന് നിരക്ക് ഉയര്‍ത്തണമെന്നും തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വളരെ തുച്ഛമായ തുകയാണ് വിതരണക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത് 20 രൂപ മാത്രമാണ്. എട്ട് കിലോമീറ്റര്‍ ജീവനക്കാര്‍ സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാല്‍ 50 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ കൂടി കണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.

സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ വിതരണക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാര്‍ ഈ ആവശ്യവുമായി സമരം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം പിന്‍വലിച്ചത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി നല്‍കിയതും വിതരണക്കാര്‍ക്ക് തിരിച്ചടിയായി.

സ്വിഗ്ഗി വിതരണക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി പ്രതിഫലം ഇവര്‍ക്ക് നല്‍കുന്നുവെന്നും ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന അധിക തുക വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതികളുണ്ട്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം