കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ ഗുരുതരവീഴ്ചയെന്ന് റിപ്പോർട്ട്. പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടാണ് പുറത്തുവന്നത്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അപകടം നടന്ന വേദിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും ഓഡിറ്റോറിയം നവീകരിക്കുമെന്നും റിപ്പോർട്ട്.തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിൻഡിക്കേറ്റ് ഉപസമിതിയിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകും.
ഇതുവരെ ആരെയും പൊലീസ് പ്രതി ചേർത്തിട്ടില്ല. നൂറിലേറെ പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപസമിതി റിപ്പോർട്ട് പരിഗണിച്ചശേഷം പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുക. നവംബർ 25നാണ് കുസാറ്റിലെ ടെക് ഫെസ്റ്റിൽ ഉണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. നവംബർ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോഗിച്ചത്.