Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച വിജയം; സിന്തൈറ്റ് സമരം അവസാനിപ്പിച്ചു; സ്ഥലം മാറ്റിയ തൊഴിലാളികളെ തിരികെ കൊണ്ടുവരും

, 9:20 pm

സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ 11ദിവസമായി നടന്നുവന്ന അനിശ്ചിതകാല സമരം അവസാനിച്ചു. തൊഴിലാളി പ്രതിനിധികളുമായി ലേബര്‍ കമ്മീഷ്ണര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്.

കോയമ്പത്തൂരില്‍ സ്ഥലംമാറ്റിയ 17 ജീവനക്കാരില്‍ മൂന്നുപേരുടെ സ്ഥലംമാറ്റം ഒഴിവാക്കി. ബാക്കി 14 പേരില്‍ നാലുപേരെ നാലു മാസത്തിനുള്ളില്‍ തിരികെ കൊണ്ടുവരും. സ്ഥലംമാറ്റിയ മറ്റ് പത്തുപേരെ വിരമിക്കല്‍ ഒഴിവുവരുന്ന മുറക്ക് കോയമ്പത്തൂരില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ തീരുമാനമായി. സസ്‌പെന്‍ഡ് ചെയ്ത 10 തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. സമരം തുടര്‍ന്നിരുന്ന തൊഴിലാളികള്‍ വ്യാഴായ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ കോലഞ്ചേരിയിലെ സിന്തൈറ്റ് തൊഴിലാളി സമരം ശ്കതമായതോടെ കഴിഞ്ഞമാസമാണ് താത്കാലികമായി അടച്ചുപൂട്ടിയത്.

സി.ഐ.ടി.യു. നടത്തുന്ന സമരത്തെ തുടര്‍ന്നു കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. ഞായറാഴ്ചയും ഇന്നലെയും പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇന്നലെ സി.ഐ.ടി.യു. സമരം കൂടുതല്‍ ശക്തമാക്കുകയായിരുന്നു. രാവിലെ എട്ടിന് ജോലിക്കു കയറാനെത്തിയ ജീവനക്കാരെ കമ്പനിക്കകത്തേക്കു പ്രവേശിക്കുന്നത് പൂര്‍ണമായും തടഞ്ഞു.

Advertisement