ആര്‍ഷഭാരത സംസ്‌കാരം മഹത്തായ മൂല്യങ്ങളില്‍ അടിസ്ഥാനമിട്ടിട്ടുണ്ട്; സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാത്ത സുപ്രീംകോടതിയെ അഭിനന്ദിച്ച് സീറോമലബാര്‍സഭ

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടിതിയുടെ ഉത്തരവും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭ.

സുപ്രീം കോടതിയുടെ നിലപാടുകള്‍ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പ്രതീക്ഷയും സന്തോഷവും നല്‍കുന്നുവെന്ന് സീറോമലബാര്‍സഭ വ്യക്തമാക്കി.

എല്ലാ ഭാരതീയരും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം മഹത്തായ ചില മൂല്യങ്ങളില്‍ അടിസ്ഥാനമിട്ടതാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമാണ് ഏറ്റവും പ്രധാനമായ മൂല്യം. കുടുംബത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കുന്ന ഭാരതത്തില്‍ സ്ത്രീ-പുരുഷ ചേര്‍ച്ചയാല്‍ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിര്‍വ്വചനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

കുടുംബങ്ങള്‍ തകര്‍ന്നാല്‍ സമൂഹത്തിന് പിന്നെ നിലനില്‍പ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം ലഭിക്കാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും, മാതൃ-പിതൃ ബന്ധങ്ങളിലും അധിഷ്ഠിതമായ വിവാഹജീവിതവും കുടുംബജീവിതവും, ഗര്‍ഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യവും അഭംഗുരം സംരക്ഷിക്കപ്പെടണം എന്നത് കത്തോലിക്കാസഭയുടെ പ്രഖ്യാപിത നിലപാടാണ്.

ഭാരതത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിണമെന്നും തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

ഏതുതരം ലൈംഗിക ചായ്വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്ക്ക് മുഴുവനുമുള്ളത്. വിവേചനത്തിന്റെ ഏതൊരു അടയാളവും ക്രൈസ്തവമല്ല. സ്വവര്‍ഗ ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കും സമൂഹം കരുതലോടുകൂടിയ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ അംഗം മാര്‍ ജോസ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി ഡോ. ആന്റണി മൂലയില്‍, സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍, സീറോമലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം