ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം; വൈദീകപട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; പ്രതിഷേധങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് സിറോ മലബാര്‍ സഭ

വൈദീകപട്ടം നല്‍കുന്ന വൈദികര്‍ സഭയുടെ ഔദ്യോഗിക കുര്‍ബാന ചൊല്ലണമെന്നത് നിസ്തര്‍ക്കമാണെന്ന് സിറോ മലബാര്‍ സഭ. സുന്നഹദോസ് അംഗീകരിച്ചതും മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നതുമായ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീളുന്നതെന്നും സഭ വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ക്ക് പൗരോഹിത്യപട്ടം നല്‍കണമെന്നുതന്നെയാണ് നിലപാട്. ഏകീകൃത കുര്‍ബാനയര്‍പ്പണം പൂര്‍ണമായും നടപ്പാക്കാത്ത സാഹചര്യമാണ്

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലവിലുള്ളത്. കുര്‍ബാന വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശികതാല്‍പ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ അര്‍പ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങള്‍ അംഗീകരിച്ച് ഒന്നിച്ചുനീങ്ങണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാര്‍ക്ക് വൈദീകപട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങള്‍ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധിക്കാനെന്നുപറഞ്ഞു കയറിയ ഒരു വിഭാഗം വൈദികരുടെയും അല്മായരുടെയും ഭാഗത്തുനിന്നും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടു. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും സംയുക്തമായി 2024 ജൂലൈ ഒന്നിനു നല്‍കിയ അറിയിപ്പിലും (Ref. No. 6/2024) 2024 ആഗസ്ത് 31നു പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലും (Prot. No. 0857/2024) ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ്.

2024 ജൂലൈ മൂന്നു മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് തീരുമാനിച്ച ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനം അറിയിച്ചിരുന്നതാണ്. എന്നാല്‍, ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം പൂര്‍ണ്ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയില്‍ നിലവിലുള്ളത്.

പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ക്ക് പൗരോഹിത്യപട്ടം നല്‍കണമെന്നുതന്നെയാണ് സീറോമലബാര്‍ സഭാസിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവര്‍ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാര്‍പാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.
സീറോമലബാര്‍സഭയില്‍ അഭിഷിക്തരാകുന്ന വൈദികര്‍ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുര്‍ബാന ചെല്ലണം എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

കത്തോലിക്കാസഭ പഠിപ്പിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാന ആരാധനയുടെ ഏറ്റവും ഉച്ചസ്ഥായിയായ ഉറവിടവും മകുടവുമാണ്. അത് കേവലം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശിക താല്‍പ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ അര്‍പ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങള്‍ അംഗീകരിച്ചു ഒന്നിച്ചു നീങ്ങണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. അനുസരണക്കേടില്‍ തുടരുന്നവര്‍ മാര്‍പാപ്പയുടെ കീഴില്‍ സ്വതന്ത്ര സഭ ആക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് അപ്രായോഗികവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോനിക നിയമങ്ങള്‍ക്കും വിരുദ്ധവുമാണ്. ആയതിനാല്‍, ഇത്തരം അബദ്ധജഡിലമായ ചിന്തകളില്‍നിന്നും ആശയപ്രചരണങ്ങളില്‍നിന്നും പിന്തിരിയണമെന്നും സഭയുടെ അഭിമാനവും നന്മയും ലക്ഷ്യമാക്കി പെരുമാറണമെന്നും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം