തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്റെ പിഴവുമൂലമെന്ന് ഐഎംഎ. ഇതിന് വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പ്രതിഷേധാര്‍ഹമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.
ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.
Read more
അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം 8.30 ഓടെയാണ് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടന്നത്.