അങ്കമാലിയില്‍ ടാങ്കര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം, രണ്ട് സ്ത്രീകള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

അങ്കമാലിയില്‍ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
അങ്കമാലി ദേശീയപാതയ്ക്കരികെ മുന്‍സിപ്പാലിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച ത്രേസ്യയും ബീനയും.

രാവിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും. ഓട്ടോ റിക്ഷയില്‍ വന്ന് ജോലി സ്ഥലത്ത് ഇറങ്ങുന്ന അതേസമയത്ത് ആലുവ ഭാഗത്ത് നിന്ന് മലിനജലം നിറച്ചു വന്ന ടാങ്കര്‍ ലോറി ഇരുവരുടേയും ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ലാലുവിനും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച ബീന, ത്രേസ്യ എന്നിവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല