തസ്‍മിദ് തംസും കാണാമറയത്ത്! പതിമൂന്ന് വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്‍മിദ് തംസു കാണാമറയത്ത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടി കന്യാകുമാരിയിൽ എത്തിയെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലായിരുന്നു രാവിലെ മുതൽ തമിഴ്നാട് പൊലീസും കേരളം പൊലീസും ചേർന്ന് ഊർജിത തിരച്ചിൽ നടത്തിയത്. എന്നാൽ യാതൊരു വിവരവും കണ്ടെത്താൻ പൊലീസിനായില്ല.

കുട്ടിയെ കണ്ടെന്ന ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കന്യാകുമാരിയിൽ തിരച്ചിൽ നടത്തിയത്. ആളുകൾ കൂടാൻ ഇടയുള്ള സ്ഥലങ്ങളിലും മറ്റുമാണ് പരിശോധന നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. കുട്ടി ഇവിടെ എത്തിയെന്നതിൽ ഇതുവരെയും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

അതേസമയം റെയിൽവെ സ്റ്റേഷന്റെ പോർട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങളിലും ഒന്നും കണ്ടെത്താനായില്ല. കുട്ടി എവിടെ എന്നതില്‍ വ്യക്തമായ സൂചനകളില്ല. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പൊലീസ് ന്വേഷണം നടത്തുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതാകുന്നത്. ഇന്നലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് ആരുമറിയാതെ പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടിൽ നിന്നും പോയത്. അതേസമയം കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും മകളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന പതിവ് ഇല്ല. ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ല. അമ്മയോടൊപ്പം അല്ലാതെ കുട്ടി പുറത്തേക്ക് പോകാറില്ലെന്നും പിതാവ് പറഞ്ഞു.

Latest Stories

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്