ഇലക്ട്രിക് ബസ് നഷ്ടം; ഗണേഷ്‌ കുമാറിന്‍റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദത്തിന് പിന്തുണയുമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന ടിഡിഎഫ്. ഇലക്ട്രിക് ബസ് നഷ്ടമെന്ന മന്ത്രിയുടെ വാദത്തെയാണ് പിന്തുണച്ചിരിക്കുന്നത്.

ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് .ഒരു ഇലക്ട്രിക് ബസിന്‍റെ വില 94ലക്ഷം വരും .15വർഷം കൊണ്ട് പണം തിരിച്ച് അടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപ ആകും .ബാറ്ററി മാറാൻ മാത്രം 15 വർഷത്തിനിടെ 95ലക്ഷം രൂപ ചെലവ് ഉണ്ട്. മാനേജ്‌മെന്‍റ് കണക്ക് അനുസരിച്ച് ഒരു ബസിന്‍റെ ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്,ചെലവ് 4,753 രൂപയെന്നും സംഘടന ചൂണ്ടിക്കാട്ടി.

ചെലവിൽ ബസിന്‍റെ തിരിച്ചടവും ബാറ്ററി മാറുന്ന ചിലവും ഉൾപ്പെടുത്തിയിട്ടില്ല .ഈ ചെലവുകൾ കെഎസ്ആർടിസി ആണ് വഹിക്കുന്നത്, ലാഭം പോകുന്നത് സ്വിഫ്റ്റ് കമ്പനിക്കും .ഇലക്ട്രിക് ബസിന്‍റെ പർച്ചേഴ്‌സ് ഓർഡർ പുറത്തുവിട്ടിട്ടില്ല .ടെണ്ടര്‍, ഓർഡർ വിവരങ്ങളും പുറത്തുവിടണം. .ഇത് മറച്ചുവെച്ചിരിക്കുന്നത് ദുരൂഹമാണെന്നും ടിഡിഎഫ് പ്രസിഡണ്ട് എം വിന്‍സന്‍റ് എംഎല്‍എ പറഞ്ഞു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ