യുപിയില്‍ 17 പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിളിച്ചുവരുത്തി അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പതിനേഴ് പെണ്‍കുട്ടികളെയാണ് സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എയായ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നവംബര്‍ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പുര്‍കാസി പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പതിനേഴ് പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രി താമസിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും തുടര്‍ന്ന് സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപകന്‍ അവരെ പീഡിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസമാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്.

സ്‌കൂളില്‍ നടന്ന സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും, പറഞ്ഞാല്‍ അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. എംഎല്‍എയോട് പരാതിപ്പെട്ടതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

അധ്യാപകനെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി മുസാഫര്‍നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് വ്യക്തമാക്കി. അതേസമയം വിവരം പൊലീസില്‍ നേരത്തെ അറിയിച്ചിട്ടും കേസെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കേസില്‍ വീഴ്ച വരുത്തിയതിന് പുര്‍കാസി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ സിങിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും