തിരുവനന്തപുരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; പിടിയിലായത് ആറ് പോക്‌സോ കേസുകളിലെ പ്രതി

തിരുവനന്തപുരത്ത് പോക്‌സോ കേസില്‍ ഒളിവിലായിരുന്ന അധ്യാപകനെ പൊലീസ് പിടികൂടി. ആറ് പോക്‌സോ കേസുകളില്‍ പ്രതിയായ ബിനോജ് കൃഷ്ണയാണ് പിടിയിലായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു പ്രതിയ്‌ക്കെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതിന് പിന്നാലെ പ്രതിയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. രക്ഷിതാക്കള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ആറ് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു.

ഇതേ തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് തന്നെ ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പിടികൂടുമെന്ന് മനസിലാക്കിയ പ്രതി ആത്മഹത്യ ശ്രമം നടത്തി. പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest Stories

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

ഉള്ളത് പറയാമല്ലോ ആ ദിവസം ഞാൻ വെറുക്കുന്നു, അത്രമാത്രം അത് എന്നെ മടുപ്പിച്ചു; ധോണി പറഞ്ഞത് ഇങ്ങനെ

തന്ത വൈബ്, അമ്മാവന്‍ എന്ന് പറയുന്ന 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്? അറിയാവുന്നത് ഹലോ ഗയ്‌സ് ഉണ്ടംപൊരി കിട്ടുമെന്ന്; ന്യൂജെനെ ട്രോളി സലീം കുമാര്‍

മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു; കർഷകർക്ക് നേരെ വെടിവെപ്പ്

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറവ്: യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്ന് ബിജെപി

ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ശബരിമല കയറരുത്; കെഎസ്ആര്‍ടിസിയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

ആദ്യ പതിനഞ്ച് മിനുറ്റ് എനിക്കിഷ്ടമായില്ല, പിന്നീട് മനസിലായതുമില്ല.. ഞാന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്; 'കങ്കുവ' കണ്ട് ബാല

'തന്നെ പുറത്താക്കണം'; കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ

ആ മൂന്ന് പേരുടെ കൈകളിൽ ഇന്ത്യൻ ക്രിക്കറ്റ് ഭദ്രം, കോഹ്‌ലിയും രോഹിതും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും; വെളിപ്പെടുത്തി മുഹമ്മദ് കൈഫ്