യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങൾ അയച്ച് അധ്യാപകന്‍; പൊലീസ് പിടികൂടിയപ്പോള്‍ ഫോണില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളുടെ നഗ്നദൃശ്യങ്ങള്‍; യുവാവ് അറസ്റ്റിൽ

യുവതിക്കും അമ്മയ്ക്കും  അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ  മൊബൈൽ ഫോണിൽ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങൾ. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം. ഹൈദരാബാദിലെ നഴ്സറി സ്കൂളിലെ അധ്യാപകനായ  വട്ടപ്പാറ സ്വദേശി ജോജുവാണ് അറസ്റ്റിലായത്. 27 വയസുകാരനാണ് പ്രതി. ഇയാൾ നിരവധി പേർക്ക് ഇത്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

യുവതിക്കും അമ്മക്കും നഗ്നദൃശ്യങ്ങൾ അയക്കുന്നുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്തപ്പോഴാണ് പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചത്. ഇയാൾ നാട്ടിലായിരുന്ന സമയത്താണ് യുവതിയുടെ ഫോണിലേക്ക്  നഗ്നദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചത്. യുവതി ജോജിയുടെ സഹപാഠിയായിരുന്നു.

പെൺകുട്ടിക്കും അമ്മക്കും നിരന്തരമായി ഇയാൾ അശ്ലീലസന്ദേശങ്ങ ൾ അയച്ചുകൊണ്ടിരുന്നു. ഇത്  തുടർന്നതോടെയാണ്  പൊലീസിൽ  പരാതിപ്പെട്ടത്. ഈ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് പരിശോധിച്ചപ്പോഴാണ്  ഇയാൾ പഠിപ്പിച്ചിരുന്ന നഴ്സറി സ്കൂളിലെ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പൊലീസ് ഉദ്യോഗസ്ഥർ അറിയുന്നത്.

ഹൈദരാബാദിലെ സ്വകാര്യ നഴ്സറി സ്കൂൾ അധ്യാപകനായ പ്രതി. എൽകെജി, യുകെജി  ക്ലാസുകളിൽ പഠിക്കുന്ന   ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ  മുന്നൂറോളം വീഡിയോകളും  150 നഗ്ന  ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കുട്ടികളറിയാതെയാണ് പ്രതി ദൃശ്യങ്ങൾ പകർത്തിയത്.മറ്റു പെൺകുട്ടികൾക്കും  ഇയാൾ ദൃശ്യങ്ങൾ അയച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍