വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കായി അദ്ധ്യാപകര്‍ക്ക് തല്ലാം; ബാലാവകാശ നിയമങ്ങളുടെ ലംഘനമാവില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥികളുടെ നന്മ മുന്നില്‍കണ്ട് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ തല്ലിയ കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു എട്ടാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ തല്ലിയത്.

കോടനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് കോടതി റദ്ദാക്കിയത്. സ്ഥാപനത്തിന്റെ അച്ചടക്കം നിലനിര്‍ത്താനും വിദ്യാര്‍ത്ഥികളുടെ നന്മ ലക്ഷ്യം വച്ചും ശിക്ഷിക്കുന്നത് ക്രിമിനല്‍ കേസായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മര്‍ദ്ദനങ്ങളെ ഇത്തരത്തില്‍ കാണാനാകില്ലെന്നും കോടതി അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിനും അച്ചടക്കത്തിനും വേണ്ടി ശിക്ഷിക്കാനുള്ള അനുവാദവും രക്ഷിതാക്കള്‍ പരോക്ഷമായി നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

പെരുമ്പാവൂര്‍ കേസില്‍ കുട്ടിയ്ക്ക് ആരോഗ്യത്തിന് ക്ഷതമേല്‍ക്കുന്ന തരത്തില്‍ മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ധ്യാപകര്‍ക്ക് സ്വയം നിയന്ത്രണം ആവശ്യമാണെന്നും വിലയിരുത്തി.

Latest Stories

ഇസ്രയേല്‍ ആക്രമണം ഭയന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും; വിമാനത്തില്‍ പേജര്‍, വാക്കിടോക്കികള്‍ നിരോധിച്ചു; ഉത്തരവ് ലംഘിച്ചാല്‍ പിടിച്ചെടുക്കും

എംടിയുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ അട്ട; വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഭീഷണിയെന്ന് പരാതി

ലിവർപൂൾ താരം അലിസൺ ബക്കർ ഹാംസ്ട്രിംഗ് പരിക്ക് ബാധിച്ച് ആഴ്ച്ചകളോളം പുറത്തായിയിരിക്കുമെന്ന് കോച്ച് ആർനെ സ്ലോട്ട്

സഞ്ജു സാംസൺ ആ സ്ഥാനത്ത് ആയിരിക്കും ഇറങ്ങുക, ആദ്യ ടി 20 ക്ക് മുമ്പ് പ്രഖ്യാപനവുമായി സൂര്യനുമാർ യാദവ്

ഗാസയില്‍ മോസ്‌കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

ദേശീയ അവാര്‍ഡ് വാങ്ങാന്‍ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം; പിന്നാലെ ട്വിസ്റ്റ്, ജാനി മാസ്റ്ററുടെ പുരസ്‌കാരം റദ്ദാക്കി അവാര്‍ഡ് സെല്‍

'എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്'; കെടി ജലീലിന്റെ പ്രസ്താവന അപകടകരമെന്ന് മുസ്‌ലിം ലീഗ്

പരമ്പര ഇന്ത്യ നേടും എന്നതില്‍ സംശയമില്ല, എങ്കിലും അത് ടെസ്റ്റ് പരമ്പര പോലെ അനായാസമാകില്ല

ബുംറയും സൂര്യകുമാറും കോഹ്‌ലിയും അല്ല, ഫൈനൽ ജയിക്കാൻ ഞങ്ങളെ സഹായിച്ചത് അവന്റെ ബുദ്ധി: രോഹിത് ശർമ്മ