ഓണാശംസകൾ നേർന്ന ഫേസ്ബുക്ക് പോസ്റ്റിലെ വിദ്വേഷ കമന്റ് വിവാദമായതിന് പിന്നാലെ തുഷാര നൽകീയ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ പോയ വിവരം പങ്കുവച്ച് ബിനീഷ് ബാസ്റ്റിൻ. തുഷാര അജിത് കല്ലായിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് പോലീസ് സ്റ്റേഷനിൽ എത്തിയത്. ടീമേ തുഷാര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി, എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയെന്നാണ് ഫേസ്ബുക് കുറിപ്പിൽ ബിനീഷ് പറയുന്നത്.
ഓണ നാളിലെ തൻ്റെ പോസ്റ്റിന്റെ താഴെ വന്ന വിദ്വേഷ കമന്റ് ബിനീഷ് പങ്കുവെച്ചിരുന്നു. തുഷാര അജിത് കല്ലായിൽ എന്ന ആളിന്റെ പേരിൽ വന്ന കമന്റ് ആണ് പങ്കുവെച്ചത്. എന്നാൽ തന്റെ പേരിൽ ആരോ ഉണ്ടാക്കിയ ഐഡിയിൽ നിന്ന് വ്യാജ കമന്റ് ആണെന്ന് ചൂണ്ടിക്കാണിച്ചാണ് തുഷാര പരാതി നൽകിയത്. എന്നാൽ വ്യാജ കമന്റ് അത് അവരുടെ ഐഡി അല്ല എന്ന് തെളിവുകൾ നൽകിയാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാം എന്നാണ് ബിനീഷ് പോലീസിനോട് പറഞ്ഞത്, അത് അവർ ശരി വെക്കുകയും ചെയ്തു.
ഓണാശംസകൾ നേർന്നുള്ള ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനികളുടേയും മുസ്ലീമിന്റേയും ആഘോഷമല്ല. ഇന്നലത്തെ മുസ്ലീം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവും ഒക്കെ കണ്ടപ്പോൾ ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ’ എന്ന് കമന്റ് ചെയ്തിരുന്നു. തുഷാര അജിത് കല്ലായിൽ എന്ന പ്രൊഫൈൽ ആണ് കമന്റ് ചെയ്തത്. പിന്നെയാണ് ബിനീഷ് ഈ കമന്റ് പങ്കുവെച്ചത്. വർഗീയത തുലയട്ടെ എന്നാണ് ബിനീഷ് ഇതിൽ പറഞ്ഞത്.
ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ടീമേ..
ഞാൻ ഇന്ന് പോലീസ് സ്റ്റേഷനിൽ പോയി.. ഞാൻ പോസ്റ്റ് ചെയ്ത പോസ്റ്റിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പോലീസ് കണ്ടെത്തി..
ഫേക്ക് ഐഡി എന്ന് അവർ സ്വയം പറയുന്ന ഐഡി സൈബർ സെല്ലിൽ കമ്പ്ലൈന്റ് കൊടുത്ത് അവരുടെ അല്ല എന്ന് ഉറപ്പുവരുത്തുക.. ആ.. ഐഡി ഇപ്പോഴും നിലനിൽക്കുന്നതിനാൽ നമ്മൾ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പറ്റില്ല.. തുഷാര ആണ് ഇനി അവരുടെ ഐഡി അല്ല എന്ന് തെളിയിക്കേണ്ടത്…
സൈബർ സെൽ അത് അവരുടെ ഐഡി അല്ല എന്ന് തെളിവുകൾ നൽകിയാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാം എന്ന് ഞാൻ പോലീസിനോട് പറഞ്ഞു…
അവർ ശരി വെച്ചു..
ഇതാണ് പോലീസ് സ്റ്റേഷനിൽ നടന്നത്..