ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെട്ടു. അട്ടമലയില്‍ കുടുങ്ങിയവര്‍ക്കായി ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൂരല്‍മലയിലൂടെ മാത്രമേ അട്ടമല നിവാസികള്‍ക്ക് പുറത്തുകടക്കാനാകൂ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല ഒലിച്ചുപോയതോടെ അട്ടമല നിവാസികള്‍ രണ്ട് ദിവസമായി കുടുങ്ങി കിടക്കുകയാണ്.
ദുരന്തത്തില്‍ അട്ടമലയില്‍ ആര്‍ക്കും തന്നെ ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുപോയവരെ എത്രയും വേഗം പുറത്തെത്തിക്കാനാണ് രക്ഷാദൗത്യത്തിന്റെ ശ്രമം. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ടീമും അട്ടമലയിലേക്ക് തിരിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് അട്ടമലിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍.
ഇവര്‍ക്കൊപ്പം അതിഥി തൊഴിലാളികളും പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം തോട്ടം ജോലികള്‍ക്കെത്തിയ അതിഥി തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അട്ടമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.
Read more
ദുരന്തബാധിത പ്രദേശമായ ചൂരല്‍ മലയില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ദിവസമായ ഇന്നും ദുരന്തഭൂമിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് അധികൃതര്‍ അറിയിക്കുന്നു.