'സാങ്കേതിക പ്രശ്നം, പ്രോബ-3 വിക്ഷേപണം നാളത്തേക്ക് മാറ്റി'; കൗണ്ട്ഡൗൺ നിർത്തിയത് 43 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ

സാങ്കേതിക പ്രശ്നം മൂലം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 പേടകത്തിന്‍റെ വിക്ഷേപണം മാറ്റിവച്ചു. നാളെ വൈകീട്ട് 4.12ന് വിക്ഷേപണം നടത്താൻ ശ്രമിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന അറിയിപ്പ്. ഉപഗ്രഹത്തിൽ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൌണ്‍ നിർത്തിവയ്ക്കുകയായിരുന്നു.

ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങള്‍ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകള്‍ പ്രോബ-3 ദൗത്യത്തിനുണ്ട്.

Latest Stories

BGT 2024: ആ ഇന്ത്യൻ താരത്തിന് ഭ്രാന്താണ്, കാണിച്ചത് തെറ്റായ കാര്യം; വെളിപ്പെടുത്തലുമായി കെ ശ്രീകാന്ത്

റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കിന്റെ കാര്യത്തില്‍ ഇങ്ങേരെ വെല്ലാന്‍ പറ്റിയ മറ്റൊരാള്‍ ഉണ്ടോെയെന്ന് സംശയമാണ്!

കഥ ഇനിയും തുടരും! അനിമലിന് മൂന്നാം ഭാഗം സ്ഥിരീകരിച്ച് രൺബീർ കപൂർ

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

കാസര്‍ഗോഡ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

നവകേരള സദസ് ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി; പഠനവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്

'സിപിഎം തകരുന്നു'; അട്ടപ്പാടിയിൽ സേവ് സിപിഎം നോട്ടീസ്, ആരോപണങ്ങൾ ഏരിയ സമ്മേളനം നടക്കാനിരിക്കെ

കെഎല്‍ 01 ഇനി കാസര്‍ഗോഡുകാര്‍ക്കും; വാഹന രജിസ്‌ട്രേഷനില്‍ പുത്തന്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

തുടര്‍ച്ചയായ പരാജയത്തിന്‍റെ അനന്തരഫലങ്ങള്‍; രോഹിത്തിന് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

"ഇന്ത്യ ഇങ്ങോട്ട് മര്യാദ കാണിച്ചില്ലെങ്കിൽ നമ്മൾ അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ല"; തുറന്നടിച്ച് ഷാഹിദ് അഫ്രിദി