ചുട്ടുപൊള്ളി കേരളവും; എട്ട് ജില്ലകളില്‍ താപനില 35 കടന്നു

സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുകയാണ്. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് രാത്രികാലങ്ങളില്‍ പോലും കൊടും ചൂട് അനുഭവപ്പെടാന്‍ കാരണം.

2016ലാണ് സംസ്ഥാനത്ത് കൊടും ചൂട് അനുഭവിക്കേണ്ടി വന്നത്. പലയിടങ്ങളിലും അന്ന് 41 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില. 2016 മുതല്‍ സൂര്യാഘാതവും ഒരു നിത്യസംഭവമായി മാറി. ഇന്ന് ചൂട് 37 ഡിഗ്രിയില്‍ നില്‍ക്കുമ്പോഴും ചൂടിന് ശമനമൊന്നുമുണ്ടായിട്ടില്ല. ഉത്തരേന്ത്യയില്‍ നിലവില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയരുകയാണെങ്കില്‍ മാത്രം ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകുകയുള്ളൂ. ഇടയ്ക്കിടയ്ക്കായി ലഭിച്ചു കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് സംസ്ഥാനത്തെ ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷിച്ചത്.

രാജ്യത്തെ ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് കേരളത്തിലേത്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥ തീവ്രമായ മാറ്റങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തുന്നത്. നൂറു വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ ശരാശരി ചൂട് 1.67 ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി പരിസ്ഥിതി കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ