സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ ഉയരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.

Latest Stories

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് എംഎ ബേബി

RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

PBKS UPDATES: അവന്മാരുടെ മണ്ടത്തരമാണ് തോൽവിക്ക് കാരണമായത്, കൂടാതെ ദുരന്തം ബോളിങ്ങും: ശ്രേയസ് അയ്യർ

'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

ഒരു മാസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്; അവഗണിച്ചാല്‍ പിന്നീട് ഒരിക്കലും യുഎസില്‍ കാലുകുത്താനാവില്ല

വിഎസ് കൊളുത്തിവിട്ട മൈക്രോഫിനാന്‍സ് തട്ടിപ്പും വെള്ളാപ്പള്ളിയുടെ ബിഡിജെഎസും; വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം