പ്രളയത്തില്‍ മുങ്ങിപ്പോയ ക്ഷേത്രങ്ങള്‍ വെള്ളം ഇറങ്ങിയതിനുശേഷം ശുചിയാക്കി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കണ്ണൂരിലെ പഴയങ്ങാടി ക്ഷേത്രവും വയനാട്ടിലെ പൊന്‍കുഴിപ്പുഴ ശ്രീരാമക്ഷേത്രവുമാണ് മുസ്ലിം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ശുചീകരിച്ചത്.
വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ശ്രീരാമക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. വെള്ളം ഒഴിഞ്ഞതോടെ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും വൃത്തിയാക്കി.
പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള മറ്റുകെട്ടിടങ്ങളും വൈറ്റ് ഗാര്ഡ്പ്രവര്ത്തകര് വൃത്തിയാക്കി.
പെരുന്നാള്‍ നിസ്ക്കാരത്തിനു മുമ്പേ പഴയങ്ങാടി ദേവി ക്ഷേത്രത്തില്‍ പുലര്‍ച്ചെയുള്ള ന ദീപാരാധനയും പൂജയും നടക്കണം എന്ന നിര്‍ബന്ധ ബുദ്ധിയിലാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീം ക്ഷേത്രം വൃത്തിയാക്കിയത് .
Read more
ഇതുപോലെയുള്ള കാര്യമാണ് കൂറുമാത്തൂരിലെ അശോകനും സന്തോഷും ചെയ്തത്. നാളെ പെരുന്നാള്‍ നിസ്കാരം നടക്കേണ്ട കുറുമാത്തൂര്‍ ജുമാ മസ്ജിദ് ഇരുവരും ചേര്‍ന്നാണ് വൃത്തിയാക്കിയത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല രീതിയിലുള്ള അംഗീകാരം നേടുകയാണ്.