മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് താത്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ ഇഡി നടപടി പാടില്ലെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെതിരെ വെള്ളിയാഴ്ച വരെ ഇഡി നടപടി പാടില്ലെന്ന് ഹൈക്കോടതി. ഇഡി നൽകിയ പുതിയ സമൻസിൽ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ജസ്റ്റിസ് ടി.ആർ രവി നിർദേശിച്ചത്. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി.

പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുൻപ് തന്നെ ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു. എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.

ഏപ്രിൽ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. മസാലബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് നോട്ടീസ് അയച്ചത്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻ്റെ മൊഴി അനിവാര്യമാണെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇഡി സമൻസ് ചോദ്യം ചെയ്ത് നേരത്തെയും തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ തന്നെ ബുദ്ധിമുട്ടിക്കാനാണ് ഇ ഡി നീക്കമെന്നും തോമസ് ഐസക് കോടതിയിൽ ചൂണ്ടിക്കാട്ടി.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്