വൈദ്യുതി നിരക്കില്‍ താത്കാലിക ആശ്വാസം; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കില്‍ പുതിയ താരിഫ് നിലവില്‍ വരുന്നത് വരെ തുടരാനാണ് തീരുമാനം.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനയുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതേ തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ സ്റ്റേ മാറി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സാഹചര്യം ഒരുങ്ങുമ്പോഴായിരുന്നു നിലവിലെ നിരക്ക് തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്. അതേ സമയം 19 പൈസ സര്‍ചാര്‍ജ് എന്നുള്ളത് ഒക്ടോബര്‍ മാസവും തുടരും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി