'ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നു'; സർക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപത

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നുവെന്ന വിമർശനവുമായി താമരശ്ശേരി രൂപത. സർക്കാരിനെതിരെ ഇറക്കിയ ഇടയലേഖനത്തിലാണ് വിമർശനമുള്ളത്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തിൽ പറയുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നുവെന്നും വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. അതേസമയം ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !

'പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി', സ്റ്റാലിന്‍ V/S യോഗി; വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ ചില്ലറ ധൈര്യം പോര..; 'എമ്പുരാന്' പ്രശംസയുമായി ബിനീഷ് കോടിയേരി

നിര്‍മ്മാണത്തിലിരുന്ന ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

IPL 2025: സഞ്ജുവിന്റെ രീതികൾ ഇങ്ങനെ, ബോളർമാർ ഇത് ശ്രദ്ധിക്കുക; ഹിന്ദിയിൽ ഉപദേശം നൽകി കെയ്ൻ വില്യംസൺ

വിക്രത്തിന്റെ തലവര തെളിയുന്നു, പ്രശ്‌നങ്ങള്‍ അവസാനിച്ചു; 'വീര ധീര ശൂരന്‍' പ്രദര്‍ശനം ആരംഭിക്കും

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി