പുന്നമട കായലില്‍ ജലനിരപ്പ് താഴ്ന്നു; നെഹ്‌റു ട്രോഫി വള്ളംകളിക്കായി തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ച് ജലനിരപ്പ് ക്രമീകരിക്കുന്നു

നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് പുന്നമട കായലില്‍ ജലനിരപ്പ് വളരെ അധികം താഴ്ന്നിട്ടുള്ള താണെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ വേലിയേറ്റ സമയം കഴിഞ്ഞ് പരമാവധി വെള്ളം കയറിയ ശേഷം തണ്ണീര്‍മുക്കം ഷട്ടര്‍ അടച്ച് പുന്നമട കായലിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കത്തക്കവിധത്തില്‍ ക്രമീകരിക്കുന്നതിന് ആവശ്യമാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തണ്ണീര്‍മുക്കം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് (മെക്കാനിക്കല്‍ ) നിര്‍ദ്ദേശം നല്‍കി.

അതേസമയം, നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബ്ബ്, എന്‍ ടി ബി ആര്‍ പബ്ലിസിറ്റി കമ്മറ്റിയുമായി സഹകരിച്ച് തുഴത്താളം-2023 എന്ന പേരില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. ആഗസ്റ്റ് 12 വരെ ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ആലപ്പുഴയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ജലമേളയുടെ മനോഹരമായ ഫ്രയിമുകള്‍ അടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.